Wednesday, December 29, 2010

Posts in Malayalam - 2

ഇവന്‍ എന്റെ പ്രിയ സി. ജെ.

: Viswanathan Chathoth


"...ശത്രുക്കളില്‍ നിന്നുണ്ടാവുന്ന ഏതു മര്‍ദ്ദനവും സഹിക്കുവാനുള്ള കഴിവ് കൊണ്ടു മാത്രം ഒരു തത്വം നീതീകരിക്കപ്പെടുന്നില്ല. അവര്‍ ജന്മനാ വിശ്വാസികളാണ്. എന്നു വച്ചാല്‍ മുറുകെ പ്പിടിക്കാന്‍ ഒരു വിശ്വാസം വേണമെന്നല്ലാതെ എന്ത് വിശ്വാസം വേണമെന്ന് അവര്‍ക്കു   നിര്‍ബന്ധമില്ലെന്നര്‍ത്ഥം. സ്വയം ചിന്തിക്കാനുള്ള കഴിവ് കുറവോ , മടിയോ ആണ് അവരുടെ അടിസ്ഥാന സ്വഭാവം. യുക്തിയിലുള്ള കുറവിനെ വിശ്വാസ തീക്ഷ്ണത കൊണ്ടു നികത്താമെന്നാണ്  അവര്‍ ഗണിക്കുന്നത്. കമ്മ്യുണിസത്തിനു   വേണ്ടി എന്ത് കഷ്ടതയും സഹിക്കുന്നവന്‍ കമ്മ്യുണിസ്റ്റു  നയം എത്ര മറിച്ചില്‍ മറിഞ്ഞാലും അതിനെല്ലാം അനുസരിച്ച് വിശ്വാസം മാറ്റിക്കൊള്ളും. ക്രിസ്തു മതത്തിന്റെയും കഥ ഇതു തന്നെ. പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുമ്പോഴും അംഗീകരിക്കുമ്പോഴും വിശ്വാസി വിശ്വാസി തന്നെ. എന്തിലാണ് വിശ്വസിക്കുന്നതെന്ന ചോദ്യം അപ്രസക്തമാണ്. ആദ്യം വിശ്വസിച്ചതിന് യാതൊരു യുക്തിയും വേണ്ടിയിരുന്നില്ലെങ്കില്‍ മറ്റൊരെണ്ണം സ്വീകരിക്കാനും യുക്തി ആവശ്യമില്ലല്ലോ. ഇക്കൂട്ടര്‍ അങ്ങനെ ഓരോ വിശ്വാസത്തിന്റെ അടിമകളായി കഴിയുകയെ ഉള്ളൂ. അവര്‍ ജീവിച്ചാലും മരിച്ചാലും അവരുടെ ഉടമകള്‍ക്ക് പ്രയോജനപ്പെടും. "
സി. ജെ. തോമസ്‌. 1918-1960

No comments: