*ഫ്രിട്സ് സ്ടാള്‍ പാഞ്ഞാളില്‍ നിന്ന്‌ പഠിച്ചത് എന്തായിരുന്നു?


സി. വിശ്വനാഥന്‍



*"അതിരാത്രം തുടങ്ങി. പഠനം നടത്താ ശാസ്ത്രജ്ഞന്മാ എത്തിയിരിക്കുന്നു. കഴിഞ്ഞ തവണ ഈ കലാപരിപാടി നടത്തിയപ്പോഴും ശാസ്ത്രജ്ഞന്മാ (വിദേശികപ്പെടെ) വന്ന് പഠനം നടത്തിയിരുന്നു. അവ എന്താണ് കണ്ടെത്തിയതെന്ന് അറിയാ ആഗ്രഹമുണ്ട്." ബി. ആര്‍. പി. ഭാസ്‌കര്‍. ഏപ്രില്‍ 5 . ഫേസ്  ബുക്ക്."*
1975  ല്‍ പാഞ്ഞാളില്‍  നടന്ന അതിരാത്രം അക്കാലത്തു  കാലിഫോര്‍ണിയ യുണിവേഴ്സിറ്റിയില്‍   പ്രവര്‍ത്തിച്ചിരുന്ന ഫ്രിട്സ് സ്ടാള്‍ എന്ന പണ്ഡിതന്റെ നേതൃത്വത്തിലുള്ള  ഒരു അന്താരാഷ്ട്ര  സമിതിയാണ് സംഘടിപ്പിച്ചത്. മന്ത്രോച്ചാരണങ്ങളുടെ 80 മണിക്കൂറുകള്‍ നീണ്ട ശബ്ദലേഖനം അന്ന് ഫ്രിട്സ് സ്ടാളിന്റെ  സംഘം പാഞ്ഞാളില്‍ നിന്ന്‌ സംഭരിച്ചിരുന്നു. അനേക വര്‍ഷങ്ങള്‍ നീണ്ട അത്യധ്വാനത്തിലൂടെ  ഈ മന്ത്രങ്ങളോരോന്നും  വേര്‍തിരിച്ചറിയാനും , ബ്ര്ഹത്തായ

വൈദിക സാഹിത്യത്തില്‍ അടയാളപ്പെടുത്താനും അവര്‍ക്ക് സാധിച്ചു. പില്‍ക്കാലത്ത്ഈ വിഷയത്തില്‍ ശ്രദ്ധേയങ്ങളായ അനേകം  പഠനങ്ങള്‍ പ്രൊഫസര്‍ സ്ടാള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. അവയില്‍   വിശേഷപ്രാധാന്യമുള്ള ഒരു ഗവേഷണപ്രബന്ധത്തെ  പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. 
"  മാദകദ്രവ്യം  അനുഷ് ടാനമായി മാറുന്നതെങ്ങിനെ? സോമത്തെക്കുറിച്ച്  ഒരു പഠനം എന്നതാണ്  30 പജുകളുള്ള ഈ പ്രബന്ധത്തിന്റെ ശീര്‍ഷകം. സോഷ്യല്‍ റിസര്‍ച് എന്ന ത്രൈമാസികമാണ് 2001 ല്‍ ഇതു പ്രസിദ്ധീകരിച്ചത്. 


(HOW A PSYCHOACTIVE SUBSTANCE BECOMES A RITUAL: THE CASE OF SOMA *- **Social 

Research. An International Quarterly of the Social Sciences. *Vol.68, Number

3, Fall 2001, pages 745-78.) 


 ഋഗ്വേദത്തില്‍ 'സോമ' ശബ്ദം മൂന്നു അര്‍ത്ഥങ്ങളില്‍   പ്രയോഗിച്ചതായിക്കാണാം .


-ഒരു മൂര്‍ത്തി, ഒരു സസ്യം, ആ സസ്യത്തില്‍ നിന്നെടുക്കുന്ന ഒരു പാനീയം എന്നിങ്ങനെ. ഇവ മൂന്നും  അലൌകിക  ശക്തികളുളളവയത്രേ. ഋഗ്വേദത്തിനു പിന്പുള്ള

നൂറ്റാണ്ടുകളില്‍, യജുര്‍വേദാനുസൃതമായ  വൈദികാനുഷ്ടാനങ്ങളിലും  , സാമവേദ ആലാപനങ്ങളിലും സോമരസത്തിനു കേന്ദ്രസ്ഥാനം  സിദ്ധിച്ചിരിക്കുന്നു. സോമത്തെക്കുറിച്ച്  മനസ്സിലാക്കുന്നതിന്‌ , സോമത്തെ പ്രകീര്‍ത്തിച്ചിരുന്ന വൈദിക ജനസമൂഹത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.   വേദങ്ങളില്‍ ലഭ്യമായ ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ തെളിവുകള്‍  ആണ് വരെക്കുറിച്ചറിയാനുള്ള പ്രധാന മാര്‍ഗം.  ഇവയനുസരിച്ചു, വടക്കുപടിഞ്ഞാറന്‍   ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ് വേദങ്ങളുടെ മണ്ണ്  എന്നു വ്യക്തം. വേദങ്ങളിലാദ്യത്തെതായ    ഋഗ്വേദം കുറേക്കൂടി 
വടക്കുപടിഞ്ഞാറായി  -അഫ് ഗാനിസ്ഥാനില്‍-   സ്ഥിതിചെയ്യുന്ന  പര്‍വതങ്ങളെയും നദികളെയും കുറിച്ച് പറയുന്നുവെന്നത് ശ്രദ്ധേയമാണ്. ഒരു പ്രത്യേക വര്‍ണവിഭാഗത്തില്‍  ( racial group ) ല്‍ ഉള്‍പ്പെടുന്നവരല്ല വൈദിക ജനത. പരസ്പര സമ്പര്‍ക്കമുള്ളവരും ഒരേ ഭാഷ ( അതല്ലെങ്കില്‍ അടുത്തു ബന്ധമുള്ള ഭാഷകള്‍) സംസാരിച്ചിരുന്നവരുമായ വിവിധ ഗോത്രങ്ങള്‍ അവരിലുള്‍പ്പെടുന്നു. കാസ്പിയന്‍   കടലിനു   കിഴക്ക്  കൂടെ , തെക്കന്‍ ദിക്കിലേക്ക് നീങ്ങിയ ഇന്‍ഡോ-ഇറാനിയന്‍ ഭാഷക്കാരായ  ഗോത്രങ്ങളില്‍ നിന്നാണ് 


ഇറാനിയന്‍ ഭാഷക്കാരും  ഇന്‍ഡോ- ആര്യന്‍ ( വൈദിക) ഭാഷക്കാരും ഉരുത്തിരിഞ്ഞതെന്നു അനുമാനിക്കപ്പെടുന്നു. ഇവരില്‍ തെക്കുകിഴക്കന്‍ ഭാഗത്തേക്ക്മലനിരകള്‍ക്കിടയിലൂടെ  ദേശഗമനം  നടത്തിയ സംഘങ്ങളില്‍പ്പെട്ടവരാണ്  ബി. സി. 1600   നും 2000 നും  ഇടയിലായി ഋഗ്വേദം  രചിച്ചത്. ( ഋഗ്വേദികളുടെ  'സോമ' ,ക്ക്


സമാനമായി പുരാതന ഇറാനികള്‍ക്ക് 'ഹോമ' എന്ന ചെടിയും അതിന്റെ നീരും പരമപ്രധാനമായതിന്‌  പിന്നില്‍ ഈ പൊതു പാരമ്പര്യമാണുള്ളത്)  വൈദിക ജനത യുടെ വലിയൊരു ഭാഗം പില്‍ക്കാലത്ത്‌ വീണ്ടും കിഴക്കോട്ടു നീങ്ങി.  തല്‍ഫലമായി ബി. സി.

1000 ത്തിനോടടുപ്പിച്ചു, സാമൂഹ്യ-രാഷ് ട്രീയ  ശക്തികേന്ദ്രം പില്‍ക്കാല

ദാല്‍ഹിക്കടുത്തായി കുരു-പാഞ്ചാല മഹാഗോത്രത്തില്‍ വന്നു ചേര്‍ന്നപ്പോഴാണ് യജുര്‍-സാമവേദങ്ങള്‍ രചിക്കപ്പെട്ടത്‌. 


*സോമരസം ഋഗ്വേദത്തില്‍* ഋഗ്വേദത്തിലെ അനേക  *മൂര്‍ത്തി*കളില്‍  ഏറ്റവും പ്രമുഖര്‍ അഗ്നി, സോമഇന്ദ്രന്മാരാണ്.  ഇന്ദ്രന്റെ ഇഷ്ടപാനീയമാണ് സോമ രസം. ഇലയോ പൂക്കളോ ഇല്ലാത്തതും,


കാണ്ഡമുള്ളതും , മലകളില്‍ വളരുന്നതുമായ ഒരു *സസ്യ*മാണ് സോമലത. സോമ *രസ* പാനവും അതിന്റെ ഫലങ്ങളും   ഋഗ്വേദ കവികളുടെ ഇഷ്ട പ്രമേയമത്രേ. പ്രസക്തങ്ങളായ  13

സൂക്തങ്ങള്‍ പ്രഫ. സ്ടാള്‍ ഉദ്ധരിച്ചുകാണാം . "വായൂപ്രവാഹം എന്നെ

എടുത്തുയര്‍ത്തിയിരിക്കുന്നു.. വേഗമേറിയ ആശ്വങ്ങള്‍ രഥത്തെയെന്ന പോലെ ഈ പാനീയം എന്നെ വലിച്ചുയര്‍ത്തുന്നു..ഭൂമിയുടെ  രണ്ടു പകുതികള്‍ എന്റെ ഒരു ചിറകിനു പോലും പോര..മഹത്വത്തില്‍ ഞാന്‍ ഭൂമിയും സ്വര്‍ഗത്തെയും അതിശയിക്കുന്നു. .." ഇങ്ങനെ

പോകുന്നു സോമാപാനാനുഭൂതിയെക്കുറിച്ചുള്ള ഋഗ്വേദ കാവ്യ ശകലങ്ങള്‍. ആനന്ദം, ലഹരിപ്രചോദനം എന്നെല്ലാം അര്‍ത്ഥമുള്ള 'മദ' ശബ്ദമാണ് ഋഗ്വേദ രചയിതാക്കള്‍ സോമപാന ഫല ത്തെക്കുറിച്ച് പരാമര്‍ശിക്കുവാന്‍   ഏറ്റവും ഉപയോഗിക്കുന്ന പദം. ദേവന്മാരും

പൂര്‍വികരും അനുഭവിച്ച 'സ്വര്‍ഗീയ അനുഭൂതിയും' സോമരസജന്യമാത്രേ. സോമരസ നിര്‍മാണം വിശദമായി വിവരിക്കുന്നുണ്ട്, ഋഗ്വേദത്തില്‍. സോമലതയുടെ 


കാണ്ഡങ്ങള്‍  പലക മേല്‍ വെച്ച് കല്ലുകൊണ്ട് ചതക്കേണ്ടതാണ്. ലഭിക്കുന്ന നീര്ആട്ടിന്‍ രോമം കൊണ്ടുണ്ടാക്കിയ അരിപ്പയിലൂടെ അരിച്ചെടുക്കണം . ആദ്യത്തെ ചതക്കലില്‍ ലഭ്യമാകുന്ന രസം വെള്ളം ചേര്‍ത്തു  വേണം കഴിക്കുവാന്‍. അതിന്റെ രുചി രൂക്ഷവും തീക്ഷ്ണവുമാത്രേ. രണ്ടാം വട്ടം ചതച്ചുകിട്ടുന്ന നീര് പാല്‍


ചേര്‍ത്താണ് സേവിക്കേണ്ടത്. അതിന്റെ രുചി, സൌമ്യവും, മധുരവും.

*പില്‍ക്കാല വേദങ്ങളിലെ സോമ അനുഷ് ടാനങ്ങള്‍

*യജുര്‍- സാമ വേദങ്ങള്‍ അനുഷ്ടാന നിര്‍ഭരങ്ങളാണ്. ഋഗ്വേദത്തിലെ  വാക്യങ്ങളും വാക്യശകലങ്ങളും വൈദിക അനുഷ്ടാനവേളകളില്‍ ഉരുവിടാനുള്ള 'മന്ത്രങ്ങള്‍' എന്ന നിലയില്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. അനുഷ്ടാനങ്ങളില്‍ അര്‍ത്ഥത്തിനല്ലരൂപത്തിനാണ് പ്രാധാന്യം.  തദനുസൃതമായി,  ഋഗ്വേദ സൂക്തങ്ങളെ , നിരര്‍ത്ഥകമായ

ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആലാപനങ്ങളാക്കിയിരിക്കുന്നു,സാമവേദത്തില്‍.

ഓ..  എന്ന ശബ്ദമാണ് ഇതില്‍ ഏറ്റവും സാധാരണം. ചിലപ്പോള്‍ ഉം എന്ന  ശബ്ദത്തില്‍ അവസാനിക്കുന്നതായും കാണാം (പ്രസിദ്ധമായ 'ഓം' എന്ന മന്ത്രത്തിന്റെ ഉദ്ഭവം ഇതിന്റെ ഫലമാണ്)
ഉദാഹരണത്തിന്,'" ഇന്ദ്രന് പാനം ചെയ്യാനായി പിഴിഞ്ഞെടുത്ത സോമമേ, സ്വാദിഷ്ടവും മദകരവുമായ ധാരയായി നീ തെളിഞ്ഞുവരിക ' എന്നര്‍ത്ഥം  വരുന്ന;  മൂന്നു പാദങ്ങളിലും എട്ടു വാക്കുകളിലുമായുള്ള ഋഗ്വേദ കവിത, സോമയാഗ വേളയില്‍ മൂന്നു പുരോഹിതന്മാര്‍
ഊഴമിട്ട്‌ ആലപിക്കുന്ന അഞ്ചു ദീര്‍ഘ  ആലാപനങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നുസാമവേദത്തില്‍. വൈദിക  അനുഷ്ടാനങ്ങളില്‍ ഋഗ്വേദ ഉച്ചാരണവും, സാമവേദാലാപനവും ഉള്‍ക്കൊണ്ടിരിക്കുന്നു. 20   മിനിട്ട് നീളുന്ന ഒരു ഋഗ്വേദ ഉച്ചാരണത്തിന് ശേഷം
അനുപൂരകമായ സാമവേദാലാപനം , ദീര്‍ഘമായ ഓ..ശബ്ദങ്ങള്‍ ചേര്‍ന്ന്, ഒരു മണിക്കൂറോളം നീളും. ഒരു സാമവേദാലാപനം, ഒരു ഋഗ്വേദോച്ചാരണം, ദേവന്മാര്‍ക്കുള്ള സോമസമര്‍പ്പണം, പുരോഹിതരുടെ  സോമപാനം ഇങ്ങിനെയാണ്‌ ഈ അനുഷ്ടാനങ്ങളുടെ  ക്രമം.
കേരളത്തില്‍ നടന്ന അതിരാത്രത്തില്‍ (1975) ഇത്തരം 29  സീക്വന്‍സുകള്‍ ഉണ്ടായിരുന്നു. ഒറ്റ ശ്വാസത്തില്‍ ചൊല്ലേണ്ട മന്ത്രങ്ങളില്‍, ഏറ്റവും ദീര്‍ഘമായത് 18 സെക്കണ്ടുകള്‍ നീണ്ടു നിന്നതായിക്കണ്ടു . ഉച്ചാരണങ്ങളിലും   ആലാപനങ്ങളിലും പുലര്‍ത്തുന്ന ശ്വാസനിയന്ത്രണങ്ങളുടെ ശാരീരികഫലം, മാദകദ്രവ്യ ങ്ങളുടെതിനു സമാനമാണ്.  സോമ അനുഷ്ടാനത്തില്‍ നടക്കുന്ന
ശ്വസനവ്യായാമം, ഒരു മാദകദ്രവ്യം ഒരനുഷ്ടാനമായി മാറുന്നതെങ്ങിനെയെന്നത് വിശദീകരിക്കാന്‍ സഹായിക്കുമെന്ന് പ്രഫ. സ്ടാല്‍ പറയുന്നു. ("The inhaling and  exhaling that accompanies the gigantic opera or breathing exercise of a Soma ritual is one of the features that helps explain how a psychoactive substance can become a ritual "). 
യഥാര്‍ത്ഥ സോമലതയുടെ ലഭ്യത കാലക്രമേണ കുറഞ്ഞുവന്നുവെന്നും, അതിനനുസൃതമായിഅനുഷ്ടാനപരത  (ritualization)  കൂടിവന്നുവെന്നും ഫ്രിട്സ് സ്ടാള്‍ സിദ്ധാന്തിക്കുന്നു.മദാനുഭൂതിയും അനുഷ്ടാനപരതയും  തമ്മിലുള്ള ഗുണനഫലം ഒരു സ്ഥിരാങ്കമാണ് എന്നത്രെ  അദ്ദേഹത്തിന്റെ അഭിപ്രായം. സോമയാഗ വേളയില്‍ നടക്കുന്ന ( പല കാരണങ്ങളാലും ) ശ്രദ്ധേയമായ ഒരു ചടങ്ങ് പ്രഫസര്‍ സ്ടാള്‍  വിശദമായി വിവരിക്കുന്നുണ്ട്:
  സോമലതയുമായി ഒരു വ്യാപാരി യാഗശാലയില്‍ പ്രവേശിക്കുന്നു. പ്രധാന പുരോഹിതന്‍ സോമലത പരിശോധിച്ച ശേഷം വ്യാപാരിയുമായി ഇങ്ങനെയൊരു സംഭാഷണം ചെയ്യുന്നു:
"പുരോഹിതന്‍: സോമ  വ്യാപാരീ, നിങ്ങളുടെ സോമം വില്‍ക്കാനുളളതാണോ?
വ്യാപാരി:ഇതു വില്‍ക്കാനുളളതാണ്.
പുരോഹിതന്‍: ഇതു മുജവത്  പര്‍വതത്തില്‍ നിന്നുള്ളതാണോ ?
വ്യാപാരി: ഇതു മുജവത് പര്‍വതത്തില്‍ നിന്നുള്ളതാണ്.
പുരോഹിതന്‍: ഈ പശുവിനു പകരമായി ഞാന്‍ ഇതു വാങ്ങാം.
വ്യാപാരി: സോമം നിങ്ങള്‍ക്കുള്ളതു തന്നെ.  എന്ത് വില തരുമെന്ന് പറയൂ." (ബൌധായന ശ്രൌത സൂത്രം 6.14: 172.1-4)
പശുവിനാല്‍ തൃപ്തനകാത്ത വ്യാപാരിയ് ക്ക് സ്വര്‍ണം, മറ്റു വില കൂടിയ ദ്രവ്യങ്ങള്‍ ഇവയൊക്കെ വാഗ്ദാനം ചെയ്യപ്പെടുന്നു. വ്യാപാരി അതൊക്കെയും നിഷേധിക്കുന്നു. കടുംപിടുത്തത്തിനുള്ള  ശിക്ഷയായി, സോമം അയാളുടെ കയ്യില്‍ നിന്ന്‌ തട്ടിപ്പറിക്കുകയും, അയാളെ അടിച്ചോടിക്കുകയും ചെയ്യുന്നു. സോമത്തിന്റെ തുടര്‍ന്നുള്ള പ്രയോഗങ്ങളും ശ്രദ്ധയര്‍ഹിക്കുന്നു. സോമലതയെ  പ്രത്യേകം തയ്യാര്‍ ചെയ്ത സോമശകടത്തിലാണ് ആനയിക്കുക. രാജോചിതമായി 


സ്വീകരിച്ചു , സോമത്തെ  പീറത്തില്‍ ഉപവിഷ്ടനാക്കുന്നു. അതിനുശേഷം


പുരോഹിതന്മാര്‍ , 'അപ്യായനം ' ( 'വികസിപ്പിക്കല്‍')  എന്ന ചടങ്ങ്

നിര്‍വഹിക്കുന്നു. ഓരോരുത്തരായി, സോമത്തിനുമേല്‍ മന്ത്രങ്ങള്‍ 'തളിക്കുക' യാണ് ഈ ചടങ്ങ്:

"സോമദേവതേ , തണ്ട് തണ്ടായി നീ വികസിക്കുക...ഇന്ദ്രന് വേണ്ടി നീ വികസിക്കുക.." എന്നിങ്ങനെയാണ് തൈത്തരീയ സംഹിതയില്‍ നിന്നും, ഈ അവസരത്തില്‍ ചോല്ലപ്പെടുന്ന മന്ത്രങ്ങള്‍.  മരത്തടിക്കുമേല്‍ കാളത്തോല്‍  നിവര്‍ത്തിയിട്ടതിനു മുകളില്‍ വെച്ച്  സോമലതയെ മര്‍ദ്ദിക്കുന്നതാണ് അടുത്ത ചടങ്ങ്. ലഭ്യമായ സോമരസം  മരത്തില്‍ നിര്‍മിച്ച പാന പാത്രങ്ങളിലേക്ക്  പാലോ വെള്ളമോ ചേര്‍ത്ത് പകര്‍ന്നുവെക്കുന്നു. പിന്നീട്, യാഗ വേദിയില്‍ ദേവന്മാര്‍ക്കായി സമര്‍പ്പിക്കപ്പെടുകയും, സദസ്സില്‍ വെച്ച് പുരോഹിതന്മാര്‍   സേവിക്കുകയും ചെയ്യുന്നു. *യഥാര്‍ത്ഥ സോമവും അതിന്റെ ഉറവിടവും* കേരളത്തിലെ പുരോഹിതര്‍ക്ക്  തങ്ങള്‍ ഉപയോഗിക്കുന്നതല്ല  യഥാര്‍ത്ഥ  സോമമെന്നു 


അറിവുണ്ട്. പകരക്കാരനായി  കൊല്ലങ്കോട്ട്   ലഭ്യമായ   മറ്റൊരു സസ്യത്തെയാണ്‌ അവര്‍ ഉപയോഗിക്കുന്നത്. sarcostemma brevistigma എന്നൊരു വള്ളിയാണ്   ഈ 'സോമ പ്രതിനിധി'.


യഥാര്‍ത്ഥ  സോമം  എതാണെന്നതിനെക്കുരിച്ചു പണ്ഡിതര്‍ക്കിടയില്‍ ഇന്നും തര്‍ക്കം തുടരുന്നതെയുള്ളൂ.ഇലകളില്ലാത്ത ഒട്ടനവധി സസ്യങ്ങളെ  ‍-പ്രത്യേകിച്ചും പര്‍വത പ്രദേശങ്ങളില്‍ വളരുന്നവയെ - വിവിധ കാലങ്ങളില്‍, വിവിധ ഗവേഷകര്‍ സോമമായി ചിത്രീകരിച്ചിട്ടുണ്ട്. Gordon Wasson എന്ന ഗവേഷകന്റെ  soma: the divine

mushroom എന്ന കൃതി അതിപ്രസിദ്ധമാണ്. Amanita muscaria എന്ന , പര്‍വത പ്രദേശങ്ങളില്‍ ലഭ്യമായ ഒരു കൂണ്‍ ആണ് യഥാര്‍ത്ഥ സോമം എന്നു വാസ്സന്‍ അഭിപ്രായപ്പെട്ടു.  ഋഗ്വേദത്തിലെ  സോമത്തെക്കുറിച്ചുള്ള കാവ്യാത്മക വിവരണങ്ങള്‍ഈ മാദക സസ്യവുമായി എങ്ങിനെ ഒത്തു  പോകുന്നുവെന്നത് തെളിവാര്‍ന്ന വര്‍ണ ചിത്രങ്ങളോടെ  വാസ്സന്‍   വിവരിക്കുന്നു. ദുര്‍ഗമ ദേശങ്ങളില്‍ വളരുന്ന കൂണിന്റെ  ഉണക്കിയെടുത്ത ഭാഗങ്ങള്‍, വെള്ളം   നനച്ച ശേഷം  പിഴിഞ്ഞെടുത്താകണം സോമരസം ഉണ്ടാക്കിയിരുന്നത്  എന്നു  കരുതാം. ഇതൊക്കെയാണെങ്കിലും, Amantia muscaria തന്നെയാണ് സോമം എന്ന കാര്യത്തില്‍ ഇന്നും ഗവേഷകര്‍ എകാഭിപ്രായത്തിലെത്തിയിട്ടില്ല. സോമത്തിനു മേല്‍ മന്ത്രങ്ങള്‍ തളിച്ച് അതിനെ വലുതാക്കുന്ന ചടങ്ങ്, യഥാര്‍ത്ഥ സോമത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചില അറിവുകള്‍ നല്‍കുന്നുണ്ടെന്ന് പ്രൊഫ. 


സ്ടാള്‍  അഭിപ്രായപ്പെടുന്നു. എല്ലാ പുരോഹിതന്മാരും ഇതു ഒരേ രീതിയില്‍ ചെയ്യുന്നുവെന്നതും,ഈ അവസരത്തിലുപയോഗിക്കുന്ന മന്ത്രങ്ങളുടെ ഉള്ളടക്കം തന്നെയും,സോമം വെള്ളം തളിച്ച് കുതിര്‍ത്തു വികസിപ്പിക്കുക പതിവായിരുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. യഥാര്‍ത്ഥ  സോമം  സസ്യശാസ്ത്രജ്ഞന്മാര്‍ തിരയുമ്പോള്‍,  ഉന്നം വെക്കേണ്ടത്,  പാമീര്‍  വാട്ടര്‍ഷെഡ്‌  പ്രദേശത്തെ ഉയര്‍ന്ന പര്‍വതങ്ങളിലോ സമാന സാഹചര്യങ്ങളിലോ വളരുന്ന, ഉണക്കിയെടുക്കാവുന്നതുംവെള്ളത്തിലിട്ടാല്‍ വീര്‍ത്ത് വരുന്നതുമായ ഒരു മാദക സസ്യത്തെയാണ് എന്നതാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.


സസ്യശാസ്ത്രപരമായ തിരിച്ചറിയല്‍ അകലെയാണെങ്കിലും, സോമത്തിന്റെ ഉറവിടം എവിടെയാണെന്ന കാര്യത്തില്‍ ചില നിഗമനങ്ങളില്‍ എത്താന്‍ പ്രൊഫ.  സ്റ്റാളിന് സാധിച്ചിട്ടുണ്ട്. .ഋഗ്വേദ സൂക്തങ്ങളനുസരിച്ചു, മുജവത് പര്‍വതമാണ് സോമത്തിന്റെ മികച്ച ഉറവിടം. താജിക്കിസ്ഥാന്‍-ചൈന അതിര്‍ത്തിയിലുള്ള Muztagh Ata

എന്ന പര്‍വതമാണ്  ഋഗ്വേദത്തിലെ മുജവത്   പര്‍വതം  എന്നു കരുതപ്പെടുന്നു. മുന്‍പ് സൂചിപ്പിച്ച ഇന്‍ഡോ-ആര്യന്‍ ഗോത്രങ്ങളുടെ സഞ്ചാരപാതയില്‍ നിന്നും അതിവിദൂരത്തിലല്ല  , ഈ പര്‍വതം.

ഒരു മാദക സസ്യം ഒരു മൂര്‍ത്തിയായി   കണക്കപ്പെടുന്നതിന്റെയും, അത് മിതോളജിയെ പ്രചോദിപ്പിക്കുന്നതിന്റെയും, ഒരനുഷ്ടാനമായി മാറുന്നതിന്റെയും നല്ലൊരു ഉദാഹരണമാണ് സോമത്തിന്റെതെന്നു പ്രൊഫസര്‍ സ്ടാള്‍ സിദ്ധാന്തിക്കുന്നു. ഋഗ്വേദ കാലത്ത് ലഭ്യമായിരുന്ന സോമം പില്‍ക്കാലത്ത്‌ ദുര്‍ലഭമായതോടെ , വൈദിക ജനത,

ഉച്ചാരണങ്ങളും ആലാപനങ്ങളും, ക്രിയകളും ചേര്‍ന്ന സങ്കീര്‍ണമായ ഒരു  അനുഷ്ടാന സഞ്ചയത്തിന് രൂപം കൊടുത്തു.("When the

original Soma of the Rigveda became difficult or impossible to
procure, Vedic peoples constructed a ritual edifice of unprecedented
complexity, combining rites with chants and recitations ")
മുന്‍പ്   പറഞ്ഞത്  പോലെ ,  സാമൂഹ്യ-രാഷ്ട്രീയ കേന്ദ്രം സിന്ധു തടത്തില്‍ നിന്നും കുരു രാജ്യത്തേക്ക്  മാറിയ ബി. സി.  1000 ത്തിനടുപ്പിച്ചാണ് ഇതു സംഭവിച്ചത്. *മതവും മാദകദ്രവ്യവും*
സോമത്തെക്കുറിച്ചുള്ള തന്റെ ആഖ്യാനം,  മതം മയക്കുമരുന്നാണെന്ന  മാര്‍ക്സിന്റെ അഭിപ്രായത്തിനോട് ഭാഗികമായി ചേര്‍ന്ന് പോകുന്നുവെന്ന് പ്രൊഫ. സ്ടാള്‍ നിരീക്ഷിക്കുന്നുണ്ട്.(" Is my story an illustration and confirmation of Karl Marx's statement that religion is the opium of the people? It is to some extent and I am sure he had a point ") .പല മതങ്ങളുടെയും ഉദ്ഭവം മാദക ദ്രവ്യങ്ങളില്‍ നിന്നാണെന്ന പണ്ഡിത മതം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. (എല്ലാ മതങ്ങളും അങ്ങനെയല്ല എന്നും, എല്ലാ മാദകദ്രവ്യങ്ങളും ഒരു മതമായി മാറിയിട്ടില്ല എന്നും കൂടി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു) "മയക്കു മരുന്നുകള്‍ക്ക് അടിമപ്പെട്ടവര്‍  മതാശ്ലേഷ  ത്തിലൂടെ തങ്ങളുടെ  അഡിക് ഷനില്‍  നിന്ന്‌ മുക്തി
നേടുന്നത് അസാധാരണമല്ല. ഇതൊരു രോഗമോചനമാണോ അതോ അയാളുടെ പുതിയ മതം മറ്റൊരു അഡിക്ഷന്‍ മാത്രമാണോ? "ഓരോ ദിവസവും 10 മണിക്കൂര്‍ വീതം ധ്യാനതിലെര്‍പ്പെടുന്നത്
ഒരു അഡിക് ഷനാണ് എന്നുതന്നെ കരുതാവുന്നതാണ്.പക്ഷെ അത് തന്നെയാണല്ലോ ബുദ്ധനും ചെയ്തിരുന്നത്?" എന്നു സ്ടാള്‍ സന്ദേഹിക്കുന്നു. 


Dr.C.Viswanathan,

"Hindolam'.

Kamalalaya Road,
Ottapalam.-pin-679101
Phone: 09447277122